പാലക്കാട് അട്ടപ്പാടി നക്കുപ്പതി ഊരിൽ അഞ്ച് മാസം പ്രായമുള്ള ശിശു മരിച്ചു. ആദിബാല സുബ്രഹ്മണ്യം, ഹംസവല്ലി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചതായിട്ടാണ് പ്രാഥമിക നിഗമനം.
കുഞ്ഞിനെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.
കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇന്ന് രാവിലെ മുലപ്പാല്‍ കുടിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങുകയും കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു.