Kerala

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 18 ദിവസമായ ആൺകുട്ടി മരിച്ചു

Posted on

പറവൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 18 ദിവസമായ ആൺകുട്ടി മരിച്ചു. നഗരസഭ 21ാം വാർഡിൽ എടക്കൂടത്തിൽ ജിത്തു-ഗ്രീഷ്മ ദമ്പതികളുടെ ഏകമകനാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങൾക്കു ശേഷമുണ്ടായ കുട്ടിയാണ്​. പാൽ കൊടുത്തശേഷം കുട്ടിയെ കട്ടിലിൽ കിടത്തിയിരുന്നു.

കുട്ടിക്ക് നേരിയ പനിയും ഉണ്ടായിരുന്നു. കുറച്ചുനേരം കഴിഞ്ഞ് നോക്കുമ്പോൾ അനക്കം കാണാത്തതിനാൽ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും എത്തുംമുമ്പ്​ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version