പറവൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 18 ദിവസമായ ആൺകുട്ടി മരിച്ചു. നഗരസഭ 21ാം വാർഡിൽ എടക്കൂടത്തിൽ ജിത്തു-ഗ്രീഷ്മ ദമ്പതികളുടെ ഏകമകനാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങൾക്കു ശേഷമുണ്ടായ കുട്ടിയാണ്. പാൽ കൊടുത്തശേഷം കുട്ടിയെ കട്ടിലിൽ കിടത്തിയിരുന്നു.
കുട്ടിക്ക് നേരിയ പനിയും ഉണ്ടായിരുന്നു. കുറച്ചുനേരം കഴിഞ്ഞ് നോക്കുമ്പോൾ അനക്കം കാണാത്തതിനാൽ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും എത്തുംമുമ്പ് മരിച്ചു.