കാന്‍ബെറ: അഡ്ലെയ്ഡില്‍ അബദ്ധത്തിൽ നീന്തൽ കുളത്തിൽ വീണ ഓട്ടിസം ബാധിതയായ ഇന്ത്യന്‍ വംശജയായ നാലു വയസുകാരി മരിച്ചു. ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസക്കാരനായ ജിഗര്‍ പട്ടേലിന്റെ മകളായ ക്രേയ പട്ടേലാണ് മരിച്ചത്. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 10.20നാണ് സംഭവമുണ്ടായത്.
ജിഗര്‍ പട്ടേല്‍ വീടിന് സമീപത്തെ പൂന്തോട്ടത്തില്‍ ജോലി ചെയ്യുന്ന സമയത്ത്, വീട്ടിനുള്ളിലായിരുന്ന കുഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അബദ്ധത്തില്‍ നീന്തല്‍ കുളത്തില്‍ വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞ് കുളത്തില്‍ വീണത് അറിഞ്ഞ് ഓടിയെത്തിയ ജിഗറും സമീപവാസിയും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.