India

കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ നവജാത ശിശുവിന്റെ വായയിൽ ടേപ്പ് ഒട്ടിച്ചു; മൂന്നു നഴ്സുമാർക്കെതിരെ കേസ്

മുംബൈ: നവജാത ശിശുവിന്റെ വായയിൽ ടേപ്പ് ഒട്ടിച്ച നഴ്സുമാർക്കെതിരെ കേസെടുത്തു. മുംബൈ ഭാണ്ഡൂപ്പിലെ ബിഎംസി ആശുപത്രിയിലെ മൂന്നു നഴ്സുമാർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കുഞ്ഞിന്റെ കരച്ചിൽ കേൾക്കാതിരിക്കാനാണ് നഴ്സുമാർ കുഞ്ഞിന്റെ വായിൽ ടേപ്പ് ഒട്ടിച്ചത്.

പ്രസവത്തിനെത്തിയ പ്രിയ കാംബ്ലെ എന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നവജാതശിശുക്കൾക്കുള്ള ഐസിയുവിലായിരുന്ന കുഞ്ഞിന്റെ വായ ടേപ്പ് കൊണ്ടുമൂടിയത് ശ്രദ്ധയിൽപെട്ട പ്രിയ, ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ബഹളം വയ്ക്കേണ്ടെന്നും കുഞ്ഞ് കരയാതിരിക്കാനാണ് ചെയ്തതെന്നുമായിരുന്നു നഴ്സുമാരുടെ മറുപടി. നവജാതശിശുക്കളുടെ ഐസിയുവിൽ ഇത് പതിവാണെന്നും പറഞ്ഞു. തുടർന്നാണ് പൊലീസിനെ സമീപിച്ചത്. പ്രിയയുടെ അഭിഭാഷകൻ മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top