Kerala

മോദിക്കും പിണറായി വിജയനും അഭിനന്ദനം, ഇന്ത്യ എന്നും മനോഹരമായിരിക്കട്ടെ; യാക്കോബായ സഭാ തലവൻ മടങ്ങുന്നു

കൊച്ചി: കേരള സന്ദർശനം വെട്ടിച്ചുരുക്കി പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മടങ്ങുന്നു. സിറിയയിൽ ആഭ്യന്തര കലാപം നിർണായക ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ അങ്ങോട്ടാണ് ബാവായുടെ മടക്കം.

മടക്കയാത്രയ്ക്ക് മുന്നേ, തന്നെ മികച്ച രീതിയിൽ സ്വീകരിച്ച കേരളത്തോട് ബാവ നന്ദി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ സ്നേഹം നിറഞ്ഞവരാണെന്നും എല്ലാ ജനവിഭാഗങ്ങളിൽ നിന്നും തനിക്ക് നല്ല സ്നേഹം ലഭിച്ചെന്നും ബാവാ പറഞ്ഞു. എല്ലാവരെയും മനസ് തുറന്ന് സ്വീകരിക്കുന്ന ഇന്ത്യയുടെ സഹിഷ്ണുതാ മനോഭാവം മികച്ചതാണെന്നും, ഇന്ത്യയിലെ ജനങ്ങൾ സഹോദര്യത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ താൻ പ്രാർത്ഥിക്കുന്നുവെന്നും ബാവാ കൂട്ടിച്ചേർത്തു.

മറ്റ് രാജ്യങ്ങളിലെ പ്രശ്നങ്ങൾ കാണുമ്പോൾ ഇത്രയും വൈവിധ്യങ്ങൾ ഉള്ള ഇന്ത്യ സമാധാനത്തോടെ നിലനിൽക്കുന്നുവെന്നത് ഒരു മാതൃകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനമെന്നും ബാവാ മടങ്ങും മുൻപേ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top