India

സംഘർഷം നടന്ന സ്ഥലങ്ങളിലെ അനധികൃത നിർ‌മ്മാണങ്ങൾ ബുൾഡോസർ ഉപയോ​ഗിച്ച് പൊളിച്ച് നീക്കി മുംബൈ പൊലീസ്

Posted on

മുംബൈ: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലും അതിന് മുമ്പും സംഘർഷം നടന്ന സ്ഥലങ്ങളിലെ അനധികൃത നിർ‌മ്മാണങ്ങൾ ബുൾഡോസർ ഉപയോ​ഗിച്ച് പൊളിച്ച് നീക്കി മുംബൈ പൊലീസ്. മുംബൈ മീരാ റോഡിലുളള കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്. പ്രദേശത്ത് പ്രതിഷ്ഠാ ദിനത്തിന് മുമ്പും ശേഷവും സംഘർഷം ഉണ്ടായിരുന്നു.

പൊലീസിന്റേയും സുരക്ഷാ സേനയുടെയും അകമ്പടിയോടെയാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കിയത്. 15 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്. സംഘർഷത്തിൽ ആളുകൾ പരസ്പരം കല്ലെറിയുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ മീരാ റോഡിലെ നയാ നഗർ മേഖലയിലൂടെ ശ്രീരാമ ശോഭ യാത്ര കടന്നുപോകുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഇതിൽ പത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു.

അറസ്റ്റിലായവരുടെ അനധികൃത കയ്യേറ്റങ്ങളാണ് പൊളിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്ക് കഠിനമായ ശിക്ഷ നൽകുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version