Kerala

കരിപ്പൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് വിലക്കേർപ്പെടുത്തി; പിഴ ചുമത്തുമെന്ന് ബോർഡ്, ഒടുവിൽ പിൻവാങ്ങി

Posted on

ലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് വിലക്കേർപ്പെടുത്തി. പിഴ ചുമത്തുമെന്ന് കാണിച്ച് ബോർ‍ഡ് സ്ഥാപിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ അധികൃതർ പിൻവാങ്ങി. കഴിഞ്ഞ ദിവസമാണ് ഇങ്ങനെയൊരു ബോർഡ് കരിപ്പൂർ വിമാനത്താവളത്തിൽ സ്ഥാപിച്ചത്. വിലക്ക് ലംഘിച്ച് അകത്ത് പ്രവേശിച്ചാൽ 500 രൂപ പിഴ ഇടാക്കുമെന്നും ബോർഡിൽ മുന്നറിയിപ്പ് ഉണ്ട്.

വാഹനങ്ങൾ കടന്ന് പോകുന്ന പ്രധാന കവാടത്തിന് മുന്നിലായിരുന്നു ബോർഡ് സ്ഥാപിച്ചത്. ഓട്ടോറിക്ഷകളോടുള്ള അവഗണനയ്ക്കെതിരെ ഡ്രൈവർമാരും ജനപ്രതിനിധികളും യാത്രക്കാരും ഒരുപോലെ രംഗത്തെത്തി. കരിപ്പൂരിൽ ബസ് ഇറങ്ങി വിമാനത്താവളത്തിലേക്ക് എത്താൻ ഒട്ടേറെ പേർ ആശ്രയിക്കുന്നത് ഓട്ടോറിക്ഷകളെയാണ്.

കുറഞ്ഞ ചെലവിലുള്ള ഓട്ടോറിക്ഷ യാത്ര തടഞ്ഞാൽ അത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുക. ഏഷ്യാനെറ്റ് ന്യൂസ് ബോർഡിന്‍റെ ദൃശ്യം പകർത്തി മിനുട്ടുകൾക്കുള്ളിൽ എയർപോർട്ട് അധികൃതർ എത്തി ബോർഡ് നീക്കം ചെയ്തു. ബോർഡ് സ്ഥാപിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്നാകണം ഇപ്പോ‌ൾ ഓട്ടോറിക്ഷകൾ തടയുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version