Kerala
ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴ; നടപടി പുനഃപരിശോധിക്കാൻ മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശം
തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴയിടാക്കിയ നടപടി പുനഃപരിശോധിക്കാൻ നിർദേശം നൽകി മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്ന് ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി ഹിയറിങ് നടത്തി പിഴ ഒഴിവാക്കി നൽകും.
വീട്ട് ആവശ്യത്തിനായി ഓട്ടോ റിക്ഷയിൽ ലോഡ് കയറ്റിയപ്പോഴാണ് ശിവപ്രസാദിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത് ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെയാണ് ഗതാഗതമന്ത്രിയുടെ ഇടപെടൽ.