Kerala
ബന്ധുക്കളെ ഒഴിവാക്കി സിപിഐഎം ഓപ്പണ്‍ വോട്ട് ചെയ്യിക്കുന്നു; പോളിംഗ് ബൂത്തില്‍ വാക്കേറ്റം
ആറ്റിങ്ങല്‍: പ്രായമായവരെ സ്വയം വോട്ട് ചെയ്യാന്‍ അനുവദിക്കാതെ സിപിഐഎം പ്രവര്‍ത്തകര്‍ സഹായിക്കുന്നുവെന്ന് ആരോപിച്ച് പോളിങ്ങ് ബൂത്തില്‍ വാക്കേറ്റം. ആറ്റിങ്ങല്‍ മണ്ഡലത്തിലെ 17ാം നമ്പര്‍ ബൂത്തിലാണ് സംഭവം. രാവിലെ മുതല്‍ ഓപ്പണ്‍ വോട്ടുചെയ്യാനെത്തിയ വയോധികരെ ബന്ധുക്കളുടെ സമ്മതം ചോദിക്കാതെ സിപിഐഎം പ്രവര്‍ത്തകര്‍ വോട്ട് ചെയ്യിക്കുന്നുവെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഇതേടെയാണ് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. രാവിലെ മുതലേ ബൂത്തില്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. കനത്ത ചൂടു തുടങ്ങുംമുമ്പേ വോട്ടു രേഖപ്പെടുത്താനായി പോളിങ്ങ് ബൂത്തിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്. വയോധികരടക്കം ഓപ്പണ്‍ വോട്ടു ചെയ്യാനുള്ളവരും ബൂത്തില്‍ രാവിലെ മുതലേ എത്തിയിരുന്നു.