കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. വഴക്കുംപാറ കുന്നുംപുറം ചിറ്റേക്കാട്ടിൽ മാധവനാണ് (65) മരിച്ചത്
പറമ്പിക്കുളം പ്ലാന്റേഷനിലൂടെ സുഹൃത്തുക്കളുമൊത്ത് സഞ്ചരിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈകൊണ്ട് മാധവനെ അടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വഴക്കുംപാറയിലെ വസതിയിലെത്തിച്ചു. ഭാര്യ: പരേതയായ ഷീജ. മക്കൾ: ശ്രീജ, ശ്രീനി, സിമി. മരുമക്കൾ: സിങ്കിൾ, മണികണ്ഠൻ.