Kerala

ആതിരയെ റീല്‍സ് കാമുകന്‍ കുത്തിയത് ലൈംഗിക ബന്ധത്തിനിടെ; രക്ഷപ്പെട്ടത് ഭര്‍ത്താവിന്റെ ഷര്‍ട്ടിട്ട്

Posted on

കഠിനകുളത്ത് ആതിരയെ കാമുകനായ ജോണ്‍സണ്‍ കൊന്നത് ആസൂത്രിതമായി. ഭര്‍ത്താവിനേയും മകനേയും ഉപേക്ഷിച്ച് ഒപ്പം ചെല്ലണമെന്ന ജോണ്‍സന്റെ ആവശ്യം ആതിര നിരസിച്ചതോടെയാണ് കൊന്നുകളയാന്‍ തീരുമാനിച്ചതെന്നാണ് മൊഴി.

വീട്ടിലെത്തി ലൈംഗിക ബന്ധത്തിനിടയിലാണ് കഴുത്തില്‍ കത്തി കുത്തിയിറക്കിയത്. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചാണ് എത്തിയതെങ്കിലും ഭയന്നു പോയതിനാല്‍ സാധിച്ചില്ല.

രണ്ടു മണിക്കൂര്‍ നേരം വീടിന് സമീപത്ത് ഒളിച്ചിരുന്നാണ് കൊല നടത്തിയത്. കഠിനംകുളം പാടിക്കവിളാകം ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ആതിര. ക്ഷേത്രത്തിന് സമീപം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. രാവിലെ ആറരയോടെയാണ് ജോണ്‍സണ്‍ ഈ വീടിന് സമീപത്ത് എത്തിയത്. 8.30 ഓടെ കുട്ടിയെ ആതിര സ്‌കൂള്‍ ബസില്‍ കയറ്റിവിട്ടിരുന്നു. പിന്നാലെയാണ് ഇയാള്‍ വീട്ടിനുള്ളില്‍ എത്തിയത്. ഈ സമയത്തിനിടയില്‍ ആതിരയും ജോണ്‍സണും പലവട്ടം ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version