Kerala

അശ്വിനി കുമാർ വധക്കേസില്‍ മൂന്നാം പ്രതി കുറ്റക്കാരന്‍; 13 പ്രതികളെ വെറുതെ വിട്ടു

ആർഎസ്എസ് കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പുന്നാട് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിൽ 13 പ്രതികളെയും വെറുതെ വിട്ടു. തലശേരി അഡീഷനൽ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ. ചാവശ്ശേരി സ്വദേശി മഷ്റൂഖ് മാത്രമാണ് കുറ്റക്കാരന്‍ എന്നാണ് കോടതി വിധിച്ചത്. ഇയാള്‍ക്കുള്ള ശിക്ഷ നവംബര്‍ 14ന് വിധിക്കും. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

2005 മാർച്ച് പത്തിന് ആണ് അശ്വനികുമാര്‍ വധിക്കപ്പെട്ടത്. പേരാവൂരിലേക്കു പോകുമ്പോള്‍ ഇരിട്ടിയില്‍ ബസിനുള്ളിൽവച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്ര​തി​ക​ളി​ൽ നാ​ലു​പേ​ർ ബ​സി​നു​ള്ളി​ലുണ്ടായിരുന്നു. മ​റ്റു​ള്ള​വ​ർ ജീ​പ്പി​ലും എത്തിയാണ് കൊ​ല ന​ട​ത്തി​യ​ത്. വാ​ളു​കൊ​ണ്ടു വെ​ട്ടി​യും കുത്തിയുമാണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top