കൊച്ചി: ആസിഫ് അലിയോടുള്ള മോശം പെരുമാറ്റത്തിൽ മാപ്പ് പറഞ്ഞ് സംഗീത സംവിധായകൻ രമേശ് നാരായൺ. ആസിഫിന് മനഃപൂർവം അപമാനിച്ചിട്ടില്ലെന്നും ആസിഫ് അലിയാണ് മൊമെന്റോ തന്ന ശേഷം മാറിനിന്നതെന്നും രമേശ് നാരായൺ മാധ്യമങ്ങളോട് പറഞ്ഞു.
മൊമെന്റോ തന്ന ശേഷം ആസിഫ് അലി തന്നെയാണ് പുറകിലോട്ട് മാറിനിന്നതെന്നും രമേശ് നാരായൺ ന്യായീകരിച്ചു. താൻ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ അണിയറപ്രവർത്തകരെ സ്റ്റേജിലേക്ക് വിളിച്ചപ്പോൾ തന്നെ വിളിച്ചിരുന്നില്ല. അതിനാൽ തനിക്ക് നല്ല വിഷമം തോന്നി. ഇത് ഞാൻ സംഘാടകരെ അറിയിച്ച ശേഷം എനിക്ക് സ്റ്റേജിന് പുറത്തുവെച്ച് മൊമെന്റോ തരാൻ തീരുമാനിക്കുകയായിരുന്നു.
ഞാൻ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിൽ ജയരാജിന്റെ കയ്യിൽനിന്ന് വാങ്ങാനായിരുന്നു ആഗ്രഹമെന്നും അതിനാൽ ജയരാജനെ വിളിച്ചപ്പോൾ ആസിഫ് സ്വയം പിറകിലോട്ട് പോകുകയായിരുന്നുവെന്നും രമേശ് നാരായൺ പറഞ്ഞു.