Kerala
ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു; വേതനം 7000 രൂപയാക്കി ഉയർത്തി
തിരുവന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു. വേതനം 7000 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതുപ്രകാരം 26,125 പേർക്കാണ് നേട്ടമുണ്ടാകുന്നത്. രണ്ടു മാസത്ത വേതന വിതരണത്തിന് 31.35 കോടി രൂപയും അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിൽ ആശ വർക്കർമാർക്ക് രണ്ടു മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി 26.11 കോടി രൂപയാണ് അനുവദിച്ചിരുന്നത്. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ് തുക നൽകിയിരുന്നത്.