Kerala

ആശാവ‍ർക്കർമാരുടെ സമരം 44 ആം ദിവസത്തിലേക്ക്

Posted on

സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന രാപ്പകൽ സമരം 44 ആം ദിവസത്തിലേക്ക്. ആശമാരുടെ കൂട്ട ഉപവാസം ഇന്ന് രണ്ടാം ദിവസമാണ്. അതേ സമയം സമരസമിതി നേതാവ് എം.എ ബിന്ദുവിന്‍റെ നേതൃത്വത്തിൽ സമര കേന്ദ്രത്തിൽ നടക്കുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്കും കടന്നു

സമരവുമായി ബന്ധപ്പെട്ട് എസ്‍യുസിഐയ്ക്ക് എതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് സംഘടനാ നേതാക്കൾ ഇന്ന് വാർത്താ സമ്മേളനത്തിൽ മറുപടി നൽകും. രാവിലെ 11 മണിക്കാണ് സംസ്ഥാന സെക്രട്ടറി ജെയ്സൺ ജോസഫ് വാർത്താ സമ്മേളനത്തിൽ മറുപടി നൽകുക.

അതേ സമയം ആശ വർക്കർമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version