തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരെയും അംഗന്‍വാടി വര്‍ക്കര്‍മാരെയും കൂടുതല്‍ പരിഗണിക്കേണ്ടതാണെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ.

അത് തങ്ങള്‍ ആവശ്യപ്പെടുന്നത് കേന്ദ്രസര്‍ക്കാരിനോടാണെന്ന് ശൈലജ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരുമായി തങ്ങള്‍ നിരന്തരം സമരത്തില്‍ ആണെന്നും ശൈലജ പറഞ്ഞു. നികുതി-പദ്ധതി വിഹിതങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
ആശ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ യുഡിഎഫിനെയും ശൈലജ വിമര്‍ശിച്ചു. ‘യുഡിഎഫ് സര്‍ക്കാര്‍ ആശ വര്‍ക്കര്‍ സ്‌കീം എടുത്തിരുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് പൈസ ഓണറേറിയം ഇനത്തില്‍ വര്‍ധിപ്പിച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഓണറേറിയം മാക്‌സിമം വര്‍ധിപ്പിച്ചു. ബിജെപിയുടെ എംപിമാരും മന്ത്രിമാരും കേന്ദ്രത്തിലിരുന്ന് ആശമാരുടെ ആവശ്യങ്ങള്‍ക്കായി നില്‍ക്കണം’, ശൈലജ പറഞ്ഞു.

