വേതന വര്‍ദ്ധന ആവശ്യപ്പെട്ട് 36 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാര്‍ സമരം കടുപ്പിക്കുന്നു. സമരത്തിന്റെ അടുത്തഘട്ടം എന്ന നിലയില്‍ ആശമാര്‍ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും.

പതിവ് പോലെ കന്റോണ്‍മെന്റ് ഗേറ്റ് ഒഴിവാക്കിയാണ് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നായി നിരവധിപേരാണ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ആശമാര്‍ക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തില്‍ പങ്കാളികളാകുന്നുണ്ട്.
ഉപരോധം നേരിടാന്‍ സര്‍ക്കാരും വലിയ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. പ്രധാന ഗേറ്റില്‍ എല്ലാം കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. നൂറ് കണക്കിന് പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. സമരം നേരിടുന്നതിന്റെ ഭാഗമായി ഇന്ന് വിവിധ ജില്ലകളില്‍ ആശവര്‍ക്കര്‍മാര്‍ക്കായി പാലീയേറ്റീവ് പരിശീലന പരിപാടി ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്.

