Kerala

സമരം കടുപ്പിച്ച് ആശമാര്‍; നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍. അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഉന്നയിച്ച ആവശ്യങ്ങളില്‍ കൃത്യമായ നടപടിയുണ്ടാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ആശമാരുടെ നിലപാട്.

ഫെബ്രുവരി പത്തിനായികുന്നു സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ സമരം ആരംഭിച്ചത്. ഓണറേറിയം 21,000 ആയി വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സെക്രട്ടേറിയറ്റിന് പടിക്കല്‍ ആരംഭിച്ച സമരം നാല്‍പതാം ദിവസത്തിലേയ്ക്ക് കടന്നു. എന്‍എച്ച്ആര്‍ ഡയറക്ടറും ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായുള്ള സമരം പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു ആശ വര്‍ക്കര്‍മാര്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടന്നത്.

ഇന്നലെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ കെ രമ എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് അടക്കമുള്ളവര്‍ സമരപന്തലില്‍ എത്തിയിരുന്നു. ഇന്ന് കൂടുതല്‍ പേര്‍ സമരപന്തലില്‍ എത്തുമെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top