India

സ്‌കൂൾ പരിസരത്ത് നിന്ന് യേശുവിനെയും മറിയത്തെയും നീക്കം ചെയ്യുക; അസമിലെ ക്രിസ്ത്യൻ മിഷനറി സ്‌കൂളുകൾക്ക് നേരെ ആക്രമണം

അസമിലെ ക്രിസ്ത്യൻ മിഷനറി സ്‌കൂളുകൾക്ക് നേരെ ആക്രമണമെന്ന് റിപ്പോർട്ട്. സ്‌കൂളുകളിൽ യേശുവിന്റെ പ്രതിമകൾ സ്ഥാപിച്ചുവെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എല്ലാ മതചിഹ്നങ്ങളും മതപരമായ വേഷവിധാനങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ആക്രമണം. തീവ്രഹിന്ദു സംഘടനയായ സാൻമിലിറ്റോ സനാതൻ സമാജാണ് ഇത്തരം ആവശ്യങ്ങൾ ആഹ്വാനം ചെയ്യുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തത്. അസമിലെ ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുമായി മിഷനറി സ്‌കൂളുകളിലും ചാപ്പലുകളിലുമായാണ് മത നിരോധനത്തിനുള്ള ആഹ്വാനം.

ഗുവാഹത്തിയിലെ ക്രിസ്ത്യൻ മിഷനറി സ്‌കൂളുകളായ ഡോൺ ബോസ്‌കോ, സെൻ്റ് മേരീസ് എന്നിവിടങ്ങളിൽ ക്രിസ്ത്യൻ വിരുദ്ധ പോസ്റ്ററുകൾ ഇപ്പോൾ തന്നെ പതിപ്പിച്ചു. നെഹ്‌റു പാർക്കിലും ദിഗാലിപുഖുരിയിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. “സ്‌കൂളുകളെ മതം പ്രചരിപ്പിക്കാനുള്ള സ്ഥാപനമായി ഉപയോഗിക്കുന്നത് നിർത്താനുള്ള അവസാന മുന്നറിയിപ്പ്, സ്‌കൂൾ പരിസരത്ത് നിന്ന് യേശുക്രിസ്തുവിനെയും മറിയത്തെയും കുരിശിനെയും നീക്കം ചെയ്യുക, ഭരണഘടനാ വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം” എന്നിങ്ങനെയൊക്കെയാണ് അസമീസ് ഭാഷയിലുള്ള പോസ്റ്ററുകൾ.

തങ്ങൾ ക്രിസ്ത്യൻ മതത്തിന് എതിരല്ല, എന്നാൽ ക്രിസ്ത്യൻ മിഷനറി സ്കൂളുകളിലെ പ്രത്യേക മത ആചാരങ്ങൾക്ക് എതിർരാണെന്നും കുടുംബ സുരക്ഷാ പരിഷത്ത് പ്രസിഡൻ്റ് സത്യ രഞ്ജൻ ബോറ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബോറ ഇക്കാര്യം അറിയിച്ചത്. “ഇത്തരം മതചിഹ്നങ്ങൾ നീക്കം ചെയ്യാനുള്ള സമയപരിധി ഇന്നവസാനിച്ചു. പരീക്ഷ നടക്കുന്നതിനാൽ കുറച്ചു സമയം കൂടി കാത്തിരിക്കും. മിഷനറിമാർക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ മന്ത്രിമാർക്കും ജില്ലാ കമ്മീഷണർമാർക്കും കത്തെഴുതിയിട്ടുണ്ട്. അടുത്ത നടപടികൾ ഉടൻ ആലോചിക്കും”. സത്യ രഞ്ജൻ ബോറ മാധ്യമങ്ങളോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top