India

മുസ്ലീംങ്ങള്‍ കൊല്ലപ്പെടേണ്ടവരാണോ’; ഗോരക്ഷകര്‍ കൊന്ന ആര്യന്റെ അമ്മ

Posted on

മുസ്ലീംങ്ങളെ കൊല്ലണമെന്ന് ആരാണ് പറഞ്ഞിട്ടുള്ളത്, ഏതെങ്കില്ലം ദൈവങ്ങള്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ, മുസ്ലീംങ്ങളും മനുഷ്യരല്ലേ, നിങ്ങള്‍ എന്തിനാണ് അവരെ കൊല്ലുന്നത്’ ഗോരക്ഷാ ഗുണ്ടകള്‍ വെടിവെച്ചു കൊന്ന ഹരിയാന ഫരീദബാദിലെ ആര്യന്‍ മിശ്രയുടെ അമ്മ ഉമയുടെ ചോദ്യങ്ങളാണിത്. പശുക്കടത്ത് സംഘത്തിലെ മുസ്ലീംമാണെന്ന് സംശയിച്ചാണ് ബ്രാഹ്‌മണ വിഭാഗത്തില്‍ നിന്നുള്ള ആര്യനെ തീവ്രഹിന്ദുത്വവാദികള്‍ വെടിവച്ചു കൊന്നത്.

ഞങ്ങളുടെ അയല്‍വാസികളായി ധാരാളം മുസ്ലീംങ്ങളുണ്ട്. അവര്‍ ഞങ്ങളുടെ സഹോദരങ്ങളാണ്. എന്റെ മകന് ഒരു പാട് മുസ്ലീം സുഹൃത്തുക്കളുണ്ട്. ആരാണ് ഇവര്‍ക്ക് മനുഷ്യനെ കൊല്ലാന്‍ അധികാരം നല്‍കിയത്. പരാതി ഉണ്ടെങ്കില്‍ പോലീസിനോടല്ലേ പറയേണ്ടതെന്ന് ഉമ ചോദിച്ചു.

കഴിഞ്ഞ മാസം 23നാണ് ഫരീദബാദിലായിരുന്നു കൊലപാതകം നടന്നത്. കൊലനടത്തിയതിന് അറസ്റ്റിലായ നാലു പ്രതികളെ ആര്യന്റെ പിതാവ് ജയിലിലെത്തി കണ്ടിരുന്നു. മുസ്ലീംമാണെന്ന് കരുതി ബ്രാഹ്‌മണനെ വെടിവെച്ച് കൊന്നതില്‍ ഖേദമുണ്ടെന്ന് കൊലപാതകികള്‍ പിതാവ് സിയാനന്ദ് മിശ്രയോട് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version