Kerala
അരുവിത്തുറ തിരുനാൾ നൊവേനക്ക് നാളെ ആരംഭം
കോട്ടയം: ചരിത്ര പ്രസിദ്ധമായ അരുവിത്തുറ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് തുടക്കം കുറിച്ച് നാളെ നൊവേന ആരംഭിക്കുന്നു. നാളെ മുതൽ മെയ് ഒന്നുവരെ എല്ലാദിവസവും വിശുദ്ധകുർബാനക്ക് ശേഷം വിശുദ്ധ ഗീവർഗീസ് സഹദായുടെ നൊവേനയും ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 23,24,25 തീയതികളിലാണ് പ്രധാന തിരുകർമ്മങ്ങൾ. ഇരുപത്തിരണ്ടാം തീയതി വൈകുന്നേരം കോടിയേറ്റത്തിന് ശേഷം 101 പൊൻകുരിശുംമേന്തിയുള്ള നഗരപ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. ഇരുപത്തിമൂന്നാം തീയതി രാത്രിപ്രദക്ഷിണവും ഇരുപത്തിനാലാം തീയതി പകൽ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.