ഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് രാജി. രാജി രാഷ്ട്രപതി അംഗീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒരംഗത്തിന്റെ സ്ഥാനം ഒഴിഞ്ഞ് കിടക്കുമ്പോഴാണ് അരുണ്‍ ഗോയലിന്റെ രാജി.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് മൂന്നംഗ കമ്മീഷനില്‍ ഇനി ശേഷിക്കുന്നത്. നേരത്തെ മാര്‍ച്ച് 12ഓടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അരുണ്‍ ഗോയലിന്റെ രാജി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന നടപടി ക്രമങ്ങളെ ബാധിക്കുമോ എന്നതില്‍ വ്യക്തതയില്ല.