ന്യൂയോർക്കിലെ ക്യൂൻസിൽ മുൻ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിൽ പ്രശസ്ത നടി നർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അറസ്റ്റിൽ. എഡ്വേർഡ് ജേക്കബ്സ് (35), അനസ്താസിയ എറ്റിയെൻ (33) എന്നിവരാണ് മരിച്ചത്. രണ്ട് നില ഗ്യാരേജിന് തീയിട്ടാണ് 43കാരി ഇവരെ കൊലപ്പെടുത്തുന്നിയത്. പ്ലംബറായ ജേക്കബ് ഗാരേജ് ഒരു അപ്പാർട്ട്‌മെൻ്റാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു.
നവംബർ രണ്ടിനാണ് കൊലപാതകം നടന്നത്. പുലർചെ ഗ്യാരേജിൽ എത്തിയ ആലിയ നിങ്ങളെല്ലാവരും ഇന്ന് മരിക്കാൻ പോകുന്നു എന്ന് ആക്രോശിച്ചുകൊണ്ട് തീവയ്ക്കുകയായിരുന്നു. ഈ സമയം ജേക്കബ്സ് ഉറങ്ങുകയായിരുന്നു. ഏറ്റിയൻ താഴേക്ക് വന്നെങ്കിലും ജേക്കബ്സിനെ രക്ഷിക്കാൻ തിരിച്ചു പോയി. എന്നാൽ ഇരുവർക്കും തീപിടിച്ച കെട്ടിടത്തിൽ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാൻ കഴിഞ്ഞില്ല. ആലിയയുമായി ജേക്കബ്സ് ദീർഘകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ ഇടയിൽ ഇവർ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ന്നിരുന്നു. നിരവധി തവണ ജേക്കബ്സിൻ്റെ വീടിന് തീ കൊളുത്തുമെന്ന് ആലിയ ഭീഷണി മുഴക്കിയിട്ടുണ്ടായിരുന്നു.
ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റതും പുക ശ്വസിച്ചതുമാണ് മരണകാരണമെന്ന് ജില്ലാ അറ്റോർണി മെലിൻഡ കാറ്റ്‌സ് പറഞ്ഞു. ആലിയയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഈ മാസം ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും. പ്രതിയുടെ മേല്‍ ഗുരുതര കുറ്റങ്ങളാണ് ചുമത്തിരിക്കുന്നത്. പരമാവധി ജീവപര്യന്തം തടവ് ലഭിക്കന്‍ സാധ്യതയുണ്ടെന്ന് അഭിഭാഷകര്‍ പറഞ്ഞു.