Kerala
ബ്യൂട്ടി പാർലർ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; ഇറച്ചിവെട്ടുകാരായ അസം സ്വദേശികള്‍ പിടിയില്‍
പത്തനംതിട്ട കോന്നിയില്‍ ബ്യൂട്ടി പാർലർ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് അസം സ്വദേശികൾ പിടിയിലായി. ഇറച്ചിക്കോഴി കടയിലെ ജീവനക്കാരാണ് മൂന്നുപേരും. ബംഗാൾ സ്വദേശിയാണ് യുവതി.
അന്വേഷണം നടക്കുന്നെന്ന് മനസിലാക്കി മുങ്ങിയ പ്രതികളെ തമിഴ്നാട്ടിലെ ജോലാർപേട്ടയിൽ നിന്നാണ് പിടികൂടിയത്. അസം സ്വദേശികളായ ഖരീമുള്ള, അമീർ, റിബുൾ എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്.
വാടക വീട്ടിലാണ് ബ്യൂട്ടി പാർലർ ജീവനക്കാരി താമസിച്ചിരുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവരെ ഏറെക്കാലമായി പ്രതികൾ ശല്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു വന്ന യുവതിയെ പ്രതികൾ കടന്നുപിടിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോള്‍ രക്ഷപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.