തൃശ്ശൂർ: മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 100 ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ അമ്മാടം സ്വദേശി പൊലീസ് പിടിയിൽ ആയി. കൈലാസ് കോടന്നൂരിനെയാണ് പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്തുന്നുവെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് തൊണ്ടിമുതൽ പുറത്തെടുത്തത്.

