Kerala

വീട്ടമ്മയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയിൽ

Posted on

 

വടക്കഞ്ചേരി: വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല കവരാന്‍ ശ്രമം നടത്തിയ പ്രതി പിടിയില്‍.

കോരഞ്ചിറ അടുക്കളക്കുളമ്പില്‍ ഉണ്ടായ സംഭവത്തിൽ പുതുപ്പരിയാരം പാങ്ങല്‍ അയ്യപ്പനിവാസില്‍ പ്രസാദ് (കണ്ണന്‍-42)-നെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

ജനുവരി ഒമ്പതിന് അടുക്കളക്കുളമ്പില്‍ ലളിതയുടെ വീട്ടിലായിരുന്നു സംഭവം. ഗ്രാമപ്പഞ്ചായത്തില്‍നിന്ന് കണക്കെടുക്കാനെന്ന് പറഞ്ഞെത്തിയ പ്രതി ലളിതയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിച്ചെങ്കിലും മാലയുടെ ഒരുഭാഗം മാത്രമേ മോഷ്ടാവിന് കൊണ്ടുപോകാനായുള്ളു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version