മലപ്പുറം നിലമ്പൂര്‍ എടക്കരയില്‍ ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു. എടക്കരയിലെ മുഹമ്മദ് കബീറിന്റെ കടയില്‍ നിന്നാണ് ആനക്കൊമ്പുകള്‍ പിടിച്ചത്.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ എട്ടു പേരെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. ആനക്കൊമ്പുകള്‍ വാങ്ങാനും വില്‍ക്കാനുമെത്തിയവരാണ് പിടിയിലായത്.
വാണിയംപുഴ വനം വകുപ്പ് അധികൃതരുടെ കൈവശമുള്ള കൊമ്പുകള്‍ കരുളായി റെയ്ഞ്ച് ഓഫിസര്‍ക്ക് കൈമാറി. കൊമ്പുകള്‍ കരുളായി മേഖലയില്‍ നിന്നു വാങ്ങിയതെന്നാണ് പ്രതിയായ കബീര്‍ മൊഴി നല്‍കിയത്.

