Crime

ഗർഭിണിയായ ഭാര്യയെ റോഡിലിട്ട് തല്ലിച്ചതച്ച ഭർത്താവ്‌ അറസ്റ്റിൽ

ഹൈദരാബാദ്: ഗർഭിണിയായ ഭാര്യയെ റോഡിലിട്ട് തല്ലിച്ചതച്ച ഭർത്താവ്‌ അറസ്റ്റിൽ. ഹൈദരാബാദിലെ കൊണ്ടാപുരിലാണ് സംഭവം. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞതോടെയാണ് ഭർത്താവ് പിടിയിലായത്.

വീട്ടിൽ നിന്ന് കലഹിച്ചു റോഡിലേക്കിറങ്ങിയതായിരുന്നു യുവതി. ഇരുവരും റോഡിനിരുവശവും നിന്ന് തർക്കത്തിൽ ഏർപ്പെടുന്നതായി ദൃശ്യങ്ങളിൽ കാണാം. ഭർത്താവ് എതിർ ഭാഗത്തേക്ക് കടന്നു വന്നു ഭാര്യയെ ആക്രമിക്കുകയായിരുന്നു.

റോഡിൽ കിടന്ന കരിങ്കല്ല് എടുത്ത് ഭാര്യയുടെ ശരീരത്തിൽ ഇടിക്കുകയും അവശയായി യുവതി നിലത്തു വീണതോടെ യുവതിയുടെ മേൽ കല്ല് ഇടുകയായിരുന്നു. സമീപത്തെ കടയുടെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

ഏഴു മാസം ഗർഭിണിയായ യുവതി ഗുരുതരാവസ്ഥയിൽ ആശുപതിയിൽ ചികിത്സയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top