Kerala

പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ കടിച്ചു പരിക്കേൽപ്പിച്ചു, വയോധികൻ അറസ്റ്റിൽ

കാസർകോട്: പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ കടിച്ചു പരിക്കേൽപ്പിച്ച അൻപതുവയസുകാരൻ അറസ്റ്റിൽ. മാലോം കാര്യോട്ട് ചാൽ സ്വദേശി മണിയറ രാഘവൻ (50) ആണ് പോലീസ് പിടിയിലായത്.

ഞായറാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം.അറസ്റ്റിലായ രാഘവന്റെ പേരിൽ സഹോദരൻ നൽകിയ പരാതി അന്വേഷിക്കാൻ എത്തിയ വെള്ളരിക്കുണ്ട് എസ്ഐ അരുൺ മോഹനനെയാണ് രാഘവൻ ആക്രമിച്ചത്.

പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എസ്ഐ അരുൺ മോഹൻ രാഘവനോട്‌ സംസാരിക്കുന്നതിനിടെയാണ് ഇയാൾ എസ്ഐയുടെ കയ്യിൽ കയറി കടിച്ചത്. പരിക്കേറ്റ എസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ പോലീസ് രാഘവനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടർനടപടികൾ പൂർത്തിയായ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top