എറണാകുളം മുനമ്പത്ത് യുവാവ് തലക്കടിയേറ്റ് കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലപ്പെട്ട സ്മിനേഷിന്റെ സുഹൃത്തും പള്ളിപ്പുറം സ്വദേശിയുമായ സനീഷ് ആണ് അറസ്റ്റിലായത്. കവർച്ച ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

ലക്ഷങ്ങളുടെ കടം വീട്ടാനായി സ്മിനേഷിൻ്റെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. മുനമ്പം പള്ളിപ്പുറം മാവുങ്കൽ വീട്ടിൽ സ്മിനേഷിനെ ശനിയാഴ്ച രാവിലെയാണ് വീട്ടിലെ കാർപോർച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പിന്നിൽ അടിയേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം.

