നാടകാവതരണത്തിനിടെ സ്റ്റേജിൽ വെച്ച് പന്നിയെ കൊന്ന് ഭക്ഷിച്ച നടൻ അറസ്റ്റിൽ. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. രാമായണം നാടകത്തിൽ അസുര വേഷം ചെയ്ത നാടക നടനാണ് പൊലീസ് പിടിയിലായത്.
നാടകത്തിൽ അസുര വേഷം ചെയ്ത 45കാരനായ ബിംബാദർ ഗൗഡയെയും സംഘാടകരിലൊരാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ തിങ്കളാഴ്ച ഒഡീഷ നിയമസഭയിൽ വിഷയം ചർച്ചയാവുകയും മൃഗ സംരക്ഷണ പ്രവർത്തകരും രാഷ്ട്രീയ പ്രമുഖരും സംഭവത്തെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തു.