Kerala

വീഡിയോ കോള്‍ വാഗ്ദാനം ചെയ്ത് പണം തട്ടല്‍; വിദ്യാര്‍ഥിനിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍; അറസ്റ്റിലായി പതിനെട്ടുകാരന്‍

വിദ്യാര്‍ഥിനിയുടെ ചിത്രം ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ പതിനെട്ടുകാരന്‍ അറസ്റ്റില്‍. വിദ്യാര്‍ഥിനിയുടെ അക്കൗണ്ടില്‍ നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഈ ചിത്രം കണ്ടെത്തിയ പലരോടും ദിവസങ്ങളോളം ചാറ്റ് ചെയ്ത് സൗഹൃദമുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. വീഡിയോ കോള്‍ ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയാണ് പണം തട്ടുന്നത്. എന്നാല്‍ പണം ലഭിക്കുന്നതോടെ ഇവരെ ബ്ലോക്ക് ചെയ്യുകയാണ് ചെയ്തിരുന്നകത്. താനൂര്‍ നന്നമ്പ്ര സ്വദേശിയായ ഡിഗ്രി വിദ്യാര്‍ഥിയാണ് ഈ തട്ടിപ്പിന് തിരൂര്‍ പോലീസിന്റെ പിടിയിലായത്.

ചിത്രങ്ങള്‍ മറ്റൊരു അക്കൗണ്ടില്‍ സ്ഥിരമായി വരുന്നത് കണ്ട് സുഹൃത്താണ് വിദ്യാര്‍ഥിനിയെ വിവരം അറിയിച്ചത്. പിന്നാലെ തിരൂര്‍ പോലീസില്‍ പരാതിയും നല്‍കി. ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. അഞ്ചില്‍ അധികം ആളുകളില്‍ നിന്നും യുവാവ് ഈ രീതിയില്‍ പണം തട്ടിയതായാണ് പോലീസ് കണ്ടെത്തിയത്. പണം നഷ്ടമായവര്‍ മാനഹാനി ഭയന്ന് പരാതിയുമായി രംഗത്തെത്തിയിട്ടില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top