പത്തനംതിട്ട: അടൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റില്‍. ആദിക്കാട്ടുകുളങ്ങര സ്വദേശി ബദര്‍ സമന്‍ ആണ് പിടിയിലായത്. 9 പ്രതികളുള്ള കേസില്‍ നാലു പ്രതികളെ നേരത്തെ തന്നെ പിടികൂടിയിരുന്നു. കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉപദ്രവിച്ച കേസിലാണ് ബദര്‍ സമന്‍ അറസ്റ്റിലായത്.
2019ല്‍ കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പഠനത്തില്‍ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കള്‍ ആണ് മന്ത്രവാദിയായ ബദര്‍ സമന്റെ അരികില്‍ കുട്ടിയെ കൊണ്ടുപോയത്. മാതാപിതാക്കളെ പുറത്തുനിര്‍ത്തിയ ശേഷം വാതില്‍ അടച്ച് മുറിക്കുള്ളില്‍ വച്ച് ബദര്‍ സമന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചു എന്നതാണ് കേസ്. കഴിഞ്ഞ ദിവസം കൗണ്‍സലിങ്ങിനിടെയാണ് കുട്ടി തനിക്ക് ഉണ്ടായ ദുരനുഭവം വിവരിച്ചത്.
തുടര്‍ന്ന് അടൂര്‍ പൊലീസ് കേസെടുക്കുകയും നൂറനാട് പൊലീസിന് കേസ് കൈമാറുകയും ചെയ്തു. നൂറനാട് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്