Kerala

കൊച്ചി ഇൻഫോപാർക്കിലെ കമ്പനിയെ കബളിപ്പിച്ച് 1.05 കോടി രൂപ തട്ടിയെടുത്തു; അധ്യാപിക അറസ്റ്റിൽ

Posted on

കാക്കനാട്: ഇൻഫോപാർക്കിലെ കമ്പനിയെ കബളിപ്പിച്ച് 1.05 കോടി രൂപ തട്ടിയെടുത്ത അധ്യാപിക അറസ്റ്റിൽ. ബംഗാൾ സ്വദേശിനിയായ സുതപ മിശ്ര ചാറ്റർജി (54)യാണ് പിടിയിലായത്.

ബംഗാളിലെ ജൽഡ ഗ്രാമത്തിലെ ഗവ. ഇംഗ്ലിഷ് മീഡിയം ഗേൾസ് ഹൈസ്കൂളിലെ അധ്യാപികയാണ് സുതപ. ഇൻഫോപാർക്ക് പൊലീസ് ബംഗാളിലെത്തി വീടുവളഞ്ഞാണു ഇവരെ പിടികൂടിയത്.

ഇൻഫോപാർക്കിലെ കമ്പനിയെ കബളിപ്പിച്ച് ഒരുകോടിയിലേറെ രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ബോളിവുഡിലെ പ്രശസ്ത ഗായകനെന്നു പരിചയപ്പെടുത്തി സമൂഹമാധ്യമം വഴി സുതപ മിശ്രയുമായി അടുപ്പമുണ്ടാക്കിയ ആളാണ് തട്ടിപ്പുസംഘത്തിന്റെ തലവനെന്നു സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version