Kerala

നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റില്‍

Posted on

തൃശൂരില്‍ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റില്‍. മൂന്ന് ട്യൂഷൻ സെന്ററുകളുടെ ഉടമയായ ശരത് (28) ആണ് അറസ്റ്റിലായത്. ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ എടുത്താണ് പീഡിപ്പിച്ചത്.

ചിത്രങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയുള്ളതിനാല്‍ പെണ്‍കുട്ടി ആരോടും പറഞ്ഞില്ല. മൂന്നു വര്‍ഷമായി പീഡനം തുടര്‍ന്നു. പെണ്‍കുട്ടി സുഹൃത്തിനോട് വിവരം പങ്കുവച്ചു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് പീഡനം തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. എൻജിനീയറിങ് പഠനത്തിന് പോയപ്പോഴാണ് വിവരം പുറത്തുപറയുന്നത്. പെണ്‍കുട്ടിയുടെ സോഷ്യല്‍ മീഡിയയും ശരത് ഉപയോഗിച്ചിരുന്നു. പോലീസില്‍ പരാതി നല്‍കിയതോടെ പ്രതി ചിത്രങ്ങള്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്തു. പോലീസ് ഫോണ്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version