തൃശൂര്‍: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചു, രണ്ടുപേർ അറസ്റ്റിൽ. മല്ലാട് സ്വദേശി പുതുവീട്ടിൽ മനാഫ് (45), കൊടുങ്ങല്ലൂർ സ്വദേശി മാഹിൽ (22) എന്നിവരെയാണ് ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ബുള്ളറ്റ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ് . ഇവർ നിരവധി മോഷണ കേസുകളിൽ പ്രതികളാണ്. പേരകം സ്വദേശി നിഖിലിന്റെ വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന ബുള്ളറ്റാണ് മോഷണം പോയത്.
നിഖിലിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

