Kerala

മൊബൈല്‍ മോഷ്ടിച്ച് ഗൂഗിള്‍ പേ വഴി പണം കവര്‍ന്നു; യുവാവ് പിടിയില്‍

Posted on

കോതമംഗലത്ത് പള്ളിയിൽ പ്രാർഥിക്കാനെത്തിയ ആളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് പണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മുനീബ് (29) ആണ് അറസ്റ്റിലായത്. ഡെലിവറി വാഹനത്തിന്റെ ഡ്രൈവറാണ് ഇയാള്‍.

ചെറുവട്ടൂർ സ്വദേശി കുഞ്ഞുമുഹമ്മദിന്റെ മൊബൈലും പണവുമാണ് കവര്‍ന്നത്. കഴിഞ്ഞ 14ന് പ്രാർഥനയ്ക്ക് പള്ളിയിൽ എത്തിയപ്പോഴാണ് 15,000 രൂപ വിലയുള്ള മൊബൈല്‍ പ്രതി അടിച്ചുമാറ്റിയത്. ഫോണില്‍ നിന്നും ഗൂഗിള്‍ പേ വഴിയാണ് പണം തട്ടിയത്. സ്വന്തം അക്കൗണ്ടിലേക്ക് രണ്ട് പ്രാവശ്യമായി 50000 രൂപ അയച്ചു.

കുഞ്ഞുമുഹമ്മദ് എടിഎമ്മില്‍ കയറി ബാലന്‍സ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ കാര്യം അറിഞ്ഞത്. തുടര്‍ന്ന് കോതമംഗലം പോലീസില്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. പ്രതിയും ചെറുവട്ടൂർ ഭാഗത്തുണ്ടെന്ന് പോലീസിന് മനസിലായി. തുടര്‍ന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് ഫോണ്‍ കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version