Kerala

കുപ്രസിദ്ധ മോഷ്ടാവ് ബ്ലാക്ക് മാൻ രാജപ്പൻ പിടിയില്‍

Posted on

കണ്ണൂർ കാടാച്ചിറ കടമ്പൂർ നിവാസികളുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് രാജപ്പൻ എന്ന ബ്ലാക്ക് മാൻ എടക്കാട് പൊലീസിന്റെ പിടിയില്‍. കടമ്പൂർ സ്വദേശിയായ 95 കാരിയുടെ വീട്ടില്‍ പുലർച്ചെ അതിക്രമിച്ചു കയറി മാല മോഷ്ടിച്ച കുറ്റത്തിനാണ് രാജപ്പൻ പിടിയിലായത്.

നേരത്തെ രാജപ്പൻ ആണ് പ്രതി എന്ന് കണ്ണൂർ സിറ്റി പൊലീസ് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എടക്കാട് പൊലീസ് പ്രതിയെ പിടികൂടുവാനായി ശ്രമം നടത്തിവരികയായിരുന്നു. മുഴപ്പിലങ്ങാട് കുളം ബസാറിന് സമീപം സംശയാസ്പദമായ രീതിയില്‍ കണ്ട രാജപ്പനെ എടക്കാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ

നിപിൻ വെണ്ടുട്ടായി തിരിച്ചറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version