India

നീറ്റ് ചോർച്ച: ചോദ്യക്കടലാസ് മോഷ്ടിച്ച ആള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടു പേര്‍ കൂടി അറസ്റ്റില്‍.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പക്കല്‍ നിന്നും ചോദ്യപേപ്പര്‍ മോഷ്ടിച്ച ആളുള്‍പ്പെടെയാണ് സിബിഐയുടെ പിടിയിലായത്. ബിഹാറിലെ പട്‌ന, ഝാര്‍ഖണ്ഡിലെ ബൊക്കോറോ സ്വദേശികളാണ് അറസ്റ്റിലായത്.

ഇതോടെ നീറ്റ് പരീക്ഷാ ക്രമക്കേട്, പരീക്ഷാ പേപ്പര്‍ ചോര്‍ച്ച എന്നീ കേസുകളിലായി അറസ്റ്റിലായവരുടെ എണ്ണം 14 ആയി. സിവില്‍ എഞ്ചിനീയറായ പങ്കജ് കുമാര്‍ എന്ന ആദിത്യയാണ് അറസ്റ്റിലായ ഒരാള്‍. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പക്കല്‍ നിന്നും ഹസാരിബാഗില്‍ വെച്ചാണ് ആദിത്യ ചോദ്യപേപ്പര്‍ മോഷ്ടിച്ചതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top