Kerala
പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ

കൊച്ചി: പെൺകുട്ടികളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോട്ടയം സ്വദേശി അമൽ മിർസ സലിമിനെ ആണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം സ്വദേശിനിയായ യുവതിയുടെയും സഹോദരിമാരുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നിന്ന് എടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് കേസ്.