Kerala
പലയിടത്തുനിന്നായി മോഷ്ടിച്ചത് ഏഴ് ലക്ഷത്തിലധികം രൂപ; ഒടുവിൽ ‘പക്കി’ സുബൈർ പിടിയിൽ
ഹരിപ്പാട്: നാട്ടുകാരുടെയും പൊലീസിന്‍റെയും ഉറക്കം കെടുത്തിയ കള്ളനെ ഒടുവില്‍ പിടികൂടി.
കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം ശൂരനാട് സ്വദേശി പക്കി സുബൈർ (51) ആണ് മാവേലിക്കര പൊലീസിൻ്റെ പിടിയിലായത്.
മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ അഞ്ചോടെ മാവേലിക്കര റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിലൂടെ നടന്നു വന്ന സുബൈറിനെ കണ്ട് സംശയം തോന്നിയ ഗേറ്റ് കീപ്പറാണ് പൊലീസിനെ അറിയിച്ചതെന്നാണ് വിവരം. കഴിഞ്ഞ രണ്ട് മാസത്തിനിടെ നൂറോളം മോഷണങ്ങളാണ് ഇയാൾ നടത്തിയത്. ഏഴ് ലക്ഷത്തിലധികം രൂപ സുബൈർ അപഹരിച്ചതായാണ് കണക്ക്.