പോലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേനെ എട്ടാം ക്ലാസുകാരിയുമായി ലോഡ്ജിൽ മുറിയെടുത്ത തോപ്രാംകുടി സ്വദേശിയായ പാസ്റ്റർ അറസ്റ്റിൽ. പെരുംതൊട്ടി ചക്കാലക്കൽ ജോൺസണാണ്(സണ്ണി) പിടിയിലായത്. 51 കാരനായപ്രതി ഹൈറേഞ്ചിലെ വിവിധ സ്‌കൂളുകളിൽ കരാട്ടെ പഠിപ്പിക്കുന്നുണ്ട്.
കട്ടപ്പന നഗരത്തിലെ ലോഡ്ജിൽ പെൺകുട്ടിയുമായി എത്തിയ ഇയാൾ കട്ടപ്പന സിഐ എന്ന് പരിചയപ്പെടുത്തിയാണ് മുറിയെടുത്തത്. കരാട്ടെ ക്യാംപിന് എന്ന പേരിലാണ് ഇയാൾ പെൺകുട്ടിയുമായി ലോഡ്ജിലെത്തിയത്. നിലവിലെ സിഐയേയും എസ്ഐയേയും ജീവനക്കാർക്ക് പരിചയമുണ്ടായിരുന്നതാണ് പാസ്റ്ററെ കുടുക്കിയത്. സംശയം തോന്നിയതിനാൽ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസെത്തി ചോദ്യം ചെയ്തപ്പോൾ കൂടെയുള്ളത് മകളാണെന്നാണ് ജോൺസൺ ആദ്യം പറഞ്ഞത്. തുടർന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പ്രതി പറഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മകളല്ലെന്ന പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇതോടെ പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ച ശേഷം കേസെടുക്കുകയായിരുന്നു.