Kerala

മലപ്പുറത്ത് ലഹരിക്ക് അടിമയാക്കി പെൺകുട്ടിയെ പീഡിപ്പിച്ചു; നഗ്ന ദൃശ്യം പകർത്തി, പ്രതി പിടിയിൽ

Posted on

മലപ്പുറം കോട്ടക്കലിൽ ഭക്ഷണത്തിൽ രാസലഹരി കലർത്തി ലഹരിക്ക് അടിമയാക്കി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂറി(23) നെ അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെ ആണ് പെൺകുട്ടിയെ പരിചയപ്പെട്ടത്.

ഭക്ഷണത്തിൽ രാസ ലഹരി കലർത്തി നൽകി ലഹരിക്ക് അടിമയാക്കിയാണ് പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചത്. 2020ഇൽ പ്ലസ് വൺ വിദ്യാർത്ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാർച്ച് വരെ തുടർന്നു. അതിജീവിതയുടെ നഗ്ന ദൃശ്യം പകർത്തിയ പ്രതി സ്വർണാഭരണവും തട്ടി എടുത്തു. ചികിത്സക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിത ആയ ശേഷമാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പ്രതിയെ കോട്ടക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

പ്രണയം നടിച്ചായിരുന്നു യുവാവ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ പെൺടകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈ സമയത്താണ് ലഹരിക്ക് അടിമയാണെന്ന് പെൺകുട്ടി പോലും തിരിച്ചറിയുന്നത്. ഇതിന് പിന്നാലെ പെൺകുട്ടിയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. ചികിത്സയിലൂടെ പെൺകുട്ടി ലഹരിയിൽ നിന്ന് മുക്തയായി. പിന്നാലെയാണ് പീഡന വിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് കോട്ടക്കൽ പൊലീസിനെ വീട്ടുകാർ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version