India
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിക്കുന്ന ബൈറ്റ് സംപ്രേക്ഷണം ചെയ്തു; മാധ്യമ പ്രവർത്തക അറസ്റ്റിൽ

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിക്കുന്ന ബൈറ്റ് സംപ്രേക്ഷണം ചെയ്തിന് മുതിര്‍ന്ന വനിതാ മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത് തെലങ്കാന പൊലീസ്.
പുലര്‍ച്ചെ തന്റെ വീട്ടിലെത്തി പൊലീസ് വീടുവളഞ്ഞെന്നും തന്നെ കസ്റ്റഡിയിലെടുത്തെന്നും ഒരു സെല്‍ഫി വിഡിയോയിലൂടെ മാധ്യമപ്രവര്‍ത്തകയായ രേവതി ആരോപിച്ചു.
തന്നെയും കുടുംബത്തെയും ഭയപ്പെടുത്തി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്നെ നിശബ്ദയാക്കാന്‍ നോക്കുകയാണെന്ന് വിഡിയോയിലൂടെ രേവതി ആരോപിച്ചു