India
രണ്ട് പൊലീസുകാർ വെടിയേറ്റ് മരിച്ച നിലയിൽ; സംഭവം ജമ്മു കാശ്മീരിൽ
ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ രണ്ട് പൊലീസുകാരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്.
ഇത് സഹോദര കൊലപാതകങ്ങളാകാമെന്നാണ് പൊലീസിന്റെ നിഗമനം. വടക്കൻ കശ്മീരിലെ സോപോറിൽ നിന്ന് ജമ്മു മേഖലയിലെ റിയാസി ജില്ലയിലെ സബ്‌സിഡറി ട്രെയിനിംഗ് സെൻ്റർ (എസ്‌ടിസി) ലേക്ക് പോകുകയായിരുന്നു ഈ പൊലീസുകാരെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ 6.30 ഓടെ ഉധംപൂരിലെ റെഹെംബാൽ ഏരിയയിലുള്ള കാളി മാതാ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ഒരു പൊലീസ് വാനിനുള്ളിൽ വെടിയേറ്റ നിലയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് പൊലീസ് സംഘം സ്ഥലത്തെത്തുകയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
“ഇന്ന് രാവിലെ 6.30 ഓടെ, സോപോറിൽ നിന്ന് എസ്ടിസി തൽവാരയിലേക്ക് ഡിപ്പാർട്ട്‌മെൻ്റ് വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് പൊലീസുകാർക്ക് വെടിവെപ്പിൽ ബുള്ളറ്റ് പരിക്കേറ്റതായി റെഹെംബൽ പൊലീസ് സ്‌റ്റേഷനിൽ വിവരം ലഭിച്ചു. കൊലപാതകവും ആത്മഹത്യയുമാണ് നടന്നതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.