പെഷവാർ: പാക്കിസ്ഥാൻ്റെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ രഹസ്യാന്വേഷണ വിഭാഗം നടത്തിയ രണ്ട് ഓപ്പറേഷനുകളിൽ എട്ട് ഭീകരരെ പാകിസ്ഥാൻ സുരക്ഷാ സേന വധിച്ചതായി സൈനിക മാധ്യമ വിഭാഗം അറിയിച്ചു.
ആദ്യ ഓപ്പറേഷനിൽ, ദക്ഷിണ വസീറിസ്ഥാൻ ജില്ലയിലെ സരരോഗ മേഖലയിലാണ് തീവ്രവാദികളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത് . തുടർന്ന് അവിടെ നടത്തിയ ഓപ്പറേഷനിൽ രണ്ട് ഭീകരരെ വധിച്ചു. രണ്ട് ഭീകരവാദികൾ പിടിയിലായി.
കൊല്ലപ്പെട്ടവരിൽ ഒരാൾ സൈന്യത്തിൻ്റെ നോട്ടപുള്ളി ആയിരുന്നു. കൊലപാതകം, കൊള്ളയടിക്കൽ ഉൾപ്പെടെ നിരവധി ഭീകരവാദ പ്രവർത്തനങ്ങളിൽ ഇയാൾ ഏർപ്പെട്ടിരുന്നു.