India
കശ്മീരിൽ സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടം, 2 സൈനികർക്ക് കൂടി വീരമൃത്യു
കശ്മീരിലെ ബന്ദിപ്പോര ദർ കൂട്ട് പായൻ മേഖലയ്‌ക്ക് സമീപം സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് സൈനികർക്ക് കൂടി വീരമൃത്യു. വളവ് തിരിയുന്നതിനിടെ ട്രക്കിന്റെ നിയന്ത്രണം നഷ്‌ടമായി, റോഡിൽ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു സൈനികനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിൽ അഞ്ച് സൈനികർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് രണ്ട് സൈനികർ കൂടി വീരമൃത്യു വരിച്ചത്.
ഹരി റാം രേവാർ, പവൻ കുമാർ, ജിതേന്ദ്ര കുമാർ യാദവ്, നിതീഷ് കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. മോശം കാലാവസ്ഥയെ തുടർന്ന് റോഡിലെ ദൃശ്യപരത കുറവായിരുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.