ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക ക്യാംപിന് നേരെ വെടിവെയ്പ്പ്. കത്വ ജില്ലയിലെ വനമേഖലയിലെ താൽക്കാലിക സൈനിക ക്യാംപിനു നേരെ ഇന്ന് പുലർച്ചെ ആണ് ഭീകരർ വെടിയുതിർത്തത്. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങവെ ആണ് സംഭവം.
വെടിവയ്പ്പിനു ശേഷം ഓടിപ്പോയ ഭീകരരെ കണ്ടെത്താൻ വ്യാപക തിരച്ചിൽ നടത്തുകയാണെന്ന് സൈന്യം അറിയിച്ചു. ഭീകരർക്കു നേരെ തിരിച്ചും വെടിവയ്പ്പുണ്ടായി.
അരമണിക്കൂറോളം ഇരുവിഭാഗങ്ങളും തമ്മിൽ വെടിവയ്പ്പ് തുടർന്നു. ഇരുവശത്തും ആളപായം ഉണ്ടായിട്ടില്ല. മൂന്നു പേരാണ് ആക്രമണത്തിൽ പങ്കാളികളായതെന്നാണ് വിവരം. ഇവർ വനപ്രദേശത്ത് തന്നെ ഉള്ളതായാണ് സംശയം.