കാശ്മീരിലെ ആർമി ക്യാമ്പ് ആക്രമിക്കാൻ വന്ന ഭീകരന്മാരേ വളഞ്ഞ് സൈന്യം. വൻ ഏറ്റുമുട്ടൽ നടക്കുകയാണ്. വിദൂര ഗ്രാമമായ രജൗറിയിലെ ആർമി പിക്കറ്റിന് നേരെ ഏതാനും മണിക്കൂറുകൾക്ക് മുമ്പ് വൻ ഭീകരാക്രമണം ആണുണ്ടായത്. ആർമി ക്യാമ്പ് ലക്ഷ്ജ്യമാക്കി എത്തിയ ഭീകരന്മാർ ആദ്യം ക്യാമ്പിന്റെ ചെക്ക് പോസ്റ്റ് തകർക്കാൻ ശ്രമിക്കുകയായിരുന്നു. ചാവേറുകൾ അടക്കം ഉള്ളതിനാൽ ഏറെ ശ്രദ്ധയോടെയാണ് സൈനീക ഓപ്പറേഷൻ നടക്കുന്നത്
സുരക്ഷാ പോസ്റ്റിന് നേരെ ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് പരാജയപ്പെടുത്തിയതായി പബ്ലിക് റിലേഷൻസ് ജമ്മു ഡയറക്ടറേറ്റ് തിങ്കളാഴ്ച അറിയിച്ചു. നിലവിൽ രജൗരിയിലെ ഗുന്ദ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്, അധികാരികൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഉയർന്ന സുരക്ഷാ നടപടികൾ നടപ്പിലാക്കുകയും ചെയ്യുന്നു.
മുമ്പ് ഇത്തരത്തിൽ ഉറിയിലും പത്താൻ കോട്ടയിലും ആക്രമണങ്ങൾ നടന്നിരുന്നു. സമാനമായ രീതിയാണ് വിദൂര ഗ്രാമമായ രജൗറിയിലെ ആർമി ക്യാമ്പിനെതിരേയും ഉണ്ടായിരിക്കുന്നത്.